Wednesday, August 4, 2021

test

 <img src="IMG-20210417-WA0039 - sajeem k.jpg" width="225" height="151" alt="Photo of Milford Sound in New Zealand" />

<img src="//IMG-20210417-WA0039 - sajeem k.jpg" width="225" height="151" alt="Photo of Milford Sound in New Zealand" />


Monday, August 18, 2014

പത്രജീവനക്കാർക്ക് ക്ഷേമനിധി പരിഗണനയിൽ:ഉമ്മൻചാണ്ടി


By | Monday August 18th, 2014

കോട്ടയം:പത്ര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് സമഗ്ര ക്ഷേമനിധി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹംപറഞ്ഞു.
സുവനീർ പ്രകാശനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിർവഹിച്ചു.ജോസ് കെ.മാണി എം.പി,പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.പത്മനാഭൻ,പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മനോജ്,കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.ബാലഗോപാലിനെ അനുമോദിച്ചു.ഗോപൻ നമ്പാട്ട് സ്വാഗതവും ജെയിംസ് ജേക്കബ് നന്ദിയും പറഞ്ഞു.

കെ.എൻ.ഇ.എഫ്: എസ് .ആർ .അനിൽകുമാർ പ്രസിഡന്റ്; ഗോപൻ നമ്പാട്ട് ജനറൽ സെക്രട്ടറി


By | Monday August 18th, 2014
കോട്ടയം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ(കെ.എൻ.ഇ.എഫ്) സംസ്ഥാന പ്രസിഡന്റായി എസ് . ആർ .അനിൽ കുമാറിനെയും(കേരള കൗമുദി) ജനറൽ സെക്രട്ടറിയായി ഗോപൻ നമ്പാട്ടിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു.
ഫസലു റഹ്മാൻ(മാധ്യമം) ആണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി ജയ്‌സൺ മാത്യു(ദീപിക), എം. എൻ. ശശീന്ദ്രൻ(ദേശാഭിമാനി) എന്നിവരെയും സെക്രട്ടറിയായി എം .കെ. സുരേഷിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു. നൗഷാദ്(ചന്ദ്രിക), ബൈജു(കേരള കൗമുദി), പി .അജീന്ദ്രൻ(ദേശാഭിമാനി) എന്നിവരാണ് മേഖലാ സെക്രട്ടറിമാർ. സമഗ്ര ക്ഷേമനിധി ആരംഭിക്കുക, പെൻഷൻപദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, വേജ്‌ബോർഡ് റിപ്പോർട്ട് എല്ലാ പത്രസ്ഥാപനങ്ങളിലും നടപ്പാക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.

Saturday, May 3, 2014

മാധ്യമം എംപ്ളോയീസ് യൂനിയന്‍: ടി.എം. അബ്ദുല്‍ ഹമീദ് പ്രസിഡന്‍റ് എം. കുഞ്ഞാപ്പ ജനല്‍ സെക്രട്ടറി

ടി.എം. അബ്ദുല്‍ ഹമീദ്   :   എം. കുഞ്ഞാപ്പ


എം.ടി. അനസ്
കോഴിക്കോട്: മാധ്യമം എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റായി ടി.എം. അബ്ദുല്‍ ഹമീദിനെയും ജനറല്‍ സെക്രട്ടറിയായി എം. കുഞ്ഞാപ്പയെയും തെരഞ്ഞെടുത്തു. എം. ഫസലുര്‍റഹ്മാന്‍, പി.എം. മനോജ് (വൈസ് പ്രസിഡന്‍റ്), പി. സാലിഹ്, ജമാല്‍ ഫൈറൂസ്് (സെക്രട്ടറിമാര്‍), എം.ടി. അനസ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. നിര്‍വാഹക സമിതി അംഗങ്ങള്‍: വി.എസ്. കബീര്‍, ടി.എം. ശിഹാബ്, റജി ആന്‍റണി, എ. ഹനീഫ് (തിരുവനന്തപുരം), കെ.എം. സഹീര്‍, അനീസ് (കോട്ടയം), ടി.എസ്. അന്‍വര്‍, മുഹമ്മദ് ഷഫീര്‍, ഒ.എം. റഫീഖ്, ഹസീബ് എം.എസ് (കൊച്ചി), അന്‍വര്‍, സി.പി. പ്രകാശ് (തൃശൂര്‍), മെഹര്‍ മന്‍സൂര്‍, പി. സുരേന്ദ്രന്‍, സജീവന്‍, ഇ. സെയ്തലവി (മലപ്പുറം), സി.എം. അലിഉല്‍ അക്ബര്‍, കെ. ഉമര്‍ ഫാറൂഖ്, കെ.പി. അബ്ദുല്ല, ഹമീദ് കള്ളിയത്ത്, ടി.കെ. ലത്തീഫ്, സജീം, സുധാകരന്‍ (കോഴിക്കോട്), പി.എം. മനോജ്, വി. അബ്ദുല്‍ അസീസ്, അസീര്‍, എം. സര്‍ഫറാസ് (കണ്ണൂര്‍). എംപ്ളോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട് ഗാന്ധീഗൃഹത്തില്‍ കേരള വര്‍കിങ് ജേര്‍ണലിസ്റ്റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പസിഡന്‍റ് സി.എം. അലിഉല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. സര്‍ഫറാസ് റിപ്പോര്‍ട്ടും എം.ടി. അനസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. എം. കുഞ്ഞാപ്പ, ടി.എം. അബ്ദുല്‍ ഹമീദ്, പി. സാലിഹ്, കെ.സി. സാജു, എം. ഫസലുര്‍റഹ്മാന്‍, മഹ്ഷൂഖ്, പി.എം. ഫൈസല്‍, ശ്രീകാന്ത്, സി.പി. പ്രകാശന്‍, ഒ. മുനീര്‍ബാബു, സക്കീര്‍ ഹുസൈന്‍, അസീം മുസ്തഫ, കെ.എന്‍. ഫാറൂഖ്, കെ.വി. ജലീല്‍, ഗോവിന്ദരാജ്, വൈ. അബ്ദുസമദ്, കെ.എസ്. അബ്ദുല്‍ കരീം, എ.ഇ. നസീര്‍, എം. ജമാല്‍ ഫൈറൂസ്, റജി ആന്‍റണി, ടി.എം. ശിഹാബ്, കെ. ഉമര്‍ ഫാറൂഖ്, പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Wednesday, November 21, 2012

വേജ്ബോര്‍ഡ്: മാര്‍ച്ചും ധര്‍ണയും


കോഴിക്കോട്: പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വേതനപരിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനംചെയ്ത ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ മുഴുവന്‍ പത്രസ്ഥാപനങ്ങളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പത്രപ്രവര്‍ത്തകരും ജീവനക്കാരും ബുധനാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തും. കോഴിക്കോട്ട് മാതൃഭൂമിക്കുമുന്നിലാണ് മാര്‍ച്ച്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് സമരം. പ്രകടനം രാവിലെ 10.30ന് പ്രസ്ക്ലബ്ബിന് മുന്നില്‍നിന്ന് ആരംഭിക്കും. കോട്ടയത്ത് മലയാള മനോരമക്കും തിരുവനന്തപുരത്ത് കേരളകൗമുദിക്കും മുന്നിലും സമരമുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത മറ്റു സ്ഥാപനങ്ങളില്‍ ഡിസംബര്‍ ഏഴിന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

Tuesday, November 6, 2012

സിറാജ് പത്രത്തിലേക്ക് സമരസഹായ സമിതി മാര്‍ച്ച്


കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്‍ കെ ബിനീഷിനെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ട്രേഡ് യൂണിയനുകളുടെയും സര്‍വീസ് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ കണ്‍വന്‍ഷനും സിറാജ് ഹെഡ് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ കെ ഗംഗാധരന്‍(ബിഎംഎസ്) ഉദ്ഘാടനം ചെയ്തു. യു പോക്കര്‍(എസ്ടിയു) അധ്യക്ഷനായി. എം ശിവരാമന്‍(സിഐടിയു), അഡ്വ. എം രാജന്‍(ഐഎന്‍ടിയുസി), എം മുരളീധരന്‍(എഫ്എസ്ഇടിഒ), എ പി രവീന്ദ്രന്‍ (എന്‍സിബിഎ), അബ്ദുള്‍ റസാക്ക്(എന്‍ജിഒ അസോസിയേഷന്‍), കെ ടി ബാബു(ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍), അഡ്വ. എം പി സൂര്യനാരായണന്‍(എന്‍സിപി), രാധാകൃഷ്ണന്‍(എഐബിഇഎ), വി സി ജോണ്‍സണ്‍, കെ ജെ ജോസഫ്(കെയുഡബ്ല്യുജെ), അബ്ദുള്‍ ഹമീദ്(കെഎന്‍ഇഎഫ്) എന്നിവര്‍ സംസാരിച്ചു. സിറാജ് സമരസഹായസമിതി കണ്‍വീനര്‍ പി പി ബാബുരാജ് സ്വാഗതവും കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗം സി മോഹനന്‍ നന്ദിയും പറഞ്ഞു.

test

 <img src="IMG-20210417-WA0039 - sajeem k.jpg" width="225" height="151" alt="Photo of Milford Sound in...